പശുവായും കോഴിയായും കുരങ്ങായും വേഷം മാറി ബൂലോകര്‍ക്കിടയില്‍ കറങ്ങി നടന്ന് കബളിപ്പിച്ച് ജപ്പാനില്‍ മുങ്ങി, തെങ്ങിന് നാട്ടില്‍ പൊങ്ങി ,വീണ്ടും മുങ്ങി ഇപ്പോഴെവിടെയാണെന്നറിയാത്ത ബൂലോക കെ. ഡി.(കമെന്റ് ദാദ)വക്കാരിയെ പൊക്കാനായി പ്രത്യേക ദൌത്യ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായി സൌഹൃദ സന്ദര്‍ശനാര്‍ത്ഥം റഷ്യയിലെത്തിയ ബൂലോക ആഭ്യന്തര മന്ത്രി ഒരു പത്രപ്രസ്താവനയില്‍ അറിയിച്ചു.
13 comments:
ഒടുവില്‍ വക്കാരിയെ കണ്ടുപിടിച്ചു!
ഹയ്യ! വക്കാരി നാണിച്ച് മുഖം മറച്ചാണല്ലോ നില്‍പ്പ്.
ഹ്ാഹ്ഹ്
പാവം വക്കാരി പാവമായതു കൊണ്ട് എല്ലാരും അദ്ദേഹത്തിന്റെ നെഞ്ചത്താണ് തിരുവാതിര. ഇന്നാളാരാണ്ട് ഔറാങ്ങ് ഊട്ടാന്റെ വരെ പടം ഇട്ട്...
വക്കാരീ, എത്രയും പെട്ടെന്ന് സ്വന്തം ഫോട്ടോ ഇടുന്നതായിരിക്കും നല്ലത് :)
എനിക്കീ കോഴീന്റെ തല കാണാന്‍ പറ്റണില്ല്യല്ലൊ..രേഷ്മ എങ്ങിനെ കണ്ടു? എന്റെ കണ്ണടിച്ചു പോയൊ?
തലേമില്ല.. നിലാവൂല്ല..
പക്ഷേ വാലുണ്ട് :-)
ഇത് ആണ്കോഴിപ്പൂവനാണോ പെണ്കോന്തന്പിടയാണോ എന്നറിയാന്‍ വയ്യാതെ ഞാനെങ്ങിനെയറിയും ഇത് ഞാന്‍ തന്നെയാണോ എന്ന്. ഇനി ഞാനാരാണെന്നെനിക്കറിയാന് വയ്യെങ്കില്‍ ഞാനാരോട് ചോദിക്കും ഞാനാരാണെന്ന്.
നമ്രമുഖ(ന്)വ്രീളാവിവശയവശ(ന്)ക്കോഴി, മിസ്പശു പോലെ തന്നെ.
വിശ്വേട്ടന് എന്നെ പൊക്കും എന്ന് തന്നെയാണല്ലോ തോന്നുന്നത് :)
ആദിത്യാ, ഞാന്‍ പശുവായും കോഴിയായും കുരങ്ങനായും നിങ്ങളുടെയൊക്കെയിടയില് തന്നെയുണ്ട് :)
രേഷ്മ ഒരു ദീര്ഘകാലമുങ്ങള് കഴിഞ്ഞ് പൊങ്ങിയല്ലേ :)
വക്കാരീ ഒന്നിങ്ങോട്ട് നോക്കൂ പ്ലീസ്.
പശുവായും കോഴിയായും കുരങ്ങായും വേഷം മാറി ബൂലോകര്‍ക്കിടയില്‍ കറങ്ങി നടന്ന് കബളിപ്പിച്ച് ജപ്പാനില്‍ മുങ്ങി, തെങ്ങിന് നാട്ടില്‍ പൊങ്ങി ,വീണ്ടും മുങ്ങി ഇപ്പോഴെവിടെയാണെന്നറിയാത്ത ബൂലോക കെ. ഡി.(കമെന്റ് ദാദ)വക്കാരിയെ പൊക്കാനായി പ്രത്യേക ദൌത്യ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായി സൌഹൃദ സന്ദര്‍ശനാര്‍ത്ഥം റഷ്യയിലെത്തിയ ബൂലോക ആഭ്യന്തര മന്ത്രി ഒരു പത്രപ്രസ്താവനയില്‍ അറിയിച്ചു.
kollam
തലയില്ലാക്കോഴികള്‍ എന്ന പ്രയോഗവും സമീപകാലത്തുണ്ടായ പുകിലുകളും ഓര്മ വരുന്നു
നിലാവത്തെ കോഴി കൊള്ളാലോ,
നിലാവിലാണെങ്കിലും വെളിച്ചത്തണെങ്കിലും കോഴിയല്ലെ??
പഴ്യ മലയാള സിനിമ പോലെ നട്ടുച്ചയ്ക്ക് നിലാവാണെന്ന് ......
കോഴി നിലാവത്തൊന്നുമല്ല നില്‍ക്കുന്നത്...
Post a Comment